ഖത്തറില്‍ ആള്‍താമസമുള്ള കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു
ഏഴ് നില കെട്ടിടമാണ് ബുധനാഴ്ച രാവിലെ തകര്‍ന്നു വീണത്. രാവിലെ എട്ടുമണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്. ഭാഗികമായി തകര്‍ന്നു വീണ കെട്ടിടം തൊട്ടടുത്തുള്ള മറ്റ് കെട്ടിടങ്ങളുടെ മുകളിലേക്കാണ് പതിച്ചത്.